പൊതുവഴി കൈയേറിയെന്ന ആക്ഷേപം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്
1546572
Tuesday, April 29, 2025 7:10 AM IST
കോഴിക്കോട്: കോട്ടൂര്‍-പുതിയപ്പുറം റോഡിലെ പെരവഞ്ചേരി റേഷന്‍ കടയ്ക്ക് സമീപം നിന്നുമാരംഭിക്കുന്ന പൊതുവഴി പഞ്ചായത്തും പോലീസും നിര്‍ദേശിച്ചിട്ടും സ്വകാര്യ വ്യക്തി കൈയേറി മതില്‍കെട്ടിയെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.
കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. മേയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നിര്‍ദേശം നല്‍കിയിട്ടും പൊതുവഴി കൈയേറി അതിര് നിര്‍മ്മിച്ചെന്നാണ് പരാതി. ബിനീഷ് അത്തൂനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അത്തൂനി ദേവിക്ഷേത്രത്തിലേക്കുള്ള വഴിയാണ് ഇതെന്ന് പരാതിയില്‍ പറയുന്നു.