കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയില്‍
1546753
Wednesday, April 30, 2025 5:25 AM IST
കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പിടിച്ചുപറി കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ തൊണ്ടിലകടവ് സ്വദേശി പയ്യുന്നി വീട്ടില്‍ അജ്നാസ് (26) നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്.
2020 ഓഗസ്റ്റ് മാസം കോഴിക്കോട് പാളയം റോഡില്‍ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ആളുടെ പോക്കറ്റില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടു പോയതിനാണ്് പ്രതി അറസ്റ്റിലായിരുന്നത്.
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.