എഫ് ഡിവിഷന് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്
1546735
Wednesday, April 30, 2025 5:11 AM IST
കൊയിലാണ്ടി: സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കാലിക്കട്ട് എഫ്സി ജില്ലാ എഫ് ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തായ് ഫുട്ബോള്‍ അക്കാദമി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സോക്കര്‍ സ്കൂള്‍ കേരളയെ പരാജയപ്പെടുത്തി.
സോക്കര്‍ സ്കൂളിന് സെല്‍ഫ് ഗോളിലൂടെ ആശ്വാസഗോള്‍ നേടാനായി. രണ്ടാമത്തെ മത്സരത്തില്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കോംട്രസ്റ്റിനെ പരാജയപ്പെടുത്തി.