ബാലസാഹിത്യം ദുര്‍ബലമായ സാഹിത്യ ശാഖ: കല്‍പ്പറ്റ നാരായണന്
1546584
Tuesday, April 29, 2025 7:11 AM IST
കൊയിലാണ്ടി: മലയാളത്തില്‍ ഏറെ ദുര്‍ബലമായ സാഹിത്യ ശാഖ ബാലസാഹിത്യമാണെന്നും മികച്ച കൃതി എഴുതിയ പല എഴുത്തുകാര്‍ക്കും നല്ലൊരു ബാല സഹിത്യകൃതി രചിക്കാനായിട്ടില്ലെന്നും എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് അഭിപ്രായപ്പെട്ടു.
പേരക്ക ബുക്സ് കൊയിലാണ്ടി പന്തലായനി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബാലസാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്മാന് പി എം ബിജു അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പേരക്ക എഴുത്തുപുര പുരസ്കാരം കവി സത്യചന്ദ്രന് പൊയില്ക്കാവിലിനും നോവല്‍ പുരസ്കാരം സുനിത കാത്തുവിനും കഥാ പുരസ്കാരം മനോജ് കുമാര്‍ കാപ്പാടിനും വൈജ്ഞാനിക പുരസ്കാരം മുനീര്‍ എ. റഹ്മാനും കവിത പുരസ്കാരം ഹര്‍ഷ എം. ദാസിനും കല്‍പ്പറ്റ നാരായണന് സമ്മാനിച്ചു. കെ.വി.സജയ്, സത്യന് മാടാക്കര, അബു ഇരിങ്ങാട്ടിരി, റഹ്മാന് കിടങ്ങയം, രാധാകൃഷ്ണന് എടച്ചേരി, അബ്ദുള്ള പേരാമ്പ്ര, ഹക്കീം ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.