"കാര്‍ഷിക മേഖലയെക്കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ കാഴ്ചപ്പാട്'
1546578
Tuesday, April 29, 2025 7:11 AM IST
കോഴിക്കോട്: രാജ്യത്തെ കാര്‍ഷിക മേഖലയെക്കുറിച്ചും കര്‍ഷകരടക്കമുള്ള തൊഴിലാളികളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ട്യ വിക്രമാര്‍ക്ക.
ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ത്രിവര്ണോത്സവത്തിലെ
തൊഴിലാളി - കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിക്രമാര്‍ക്ക.
സ്വാതന്ത്ര്യത്തിനു ശേഷം കാര്‍ഷിക മേഖല ശക്തിപ്രാപിക്കുകയും ഭക്ഷ്യോല്പാദനമേഖലയില് ഒന്നാമതെത്തിയതും കോണ്‍ഗ്രസിന്റെ ഈ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു. ഇന്ദിരാഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പോലുള്ളവരുടെ ഈ മേഖലയിലെ സംഭാവനയാണ് ഇതിന് പ്രധാന കാരണം. കൃഷിയെ ഒരു തൊഴിലായി മാത്രമല്ല സംസ്കാരത്തിന്റെ പിന്തുടര്ച്ച കൂടിയായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി മുഖ്യാതിഥിയായിരുന്നു. ഡിഡിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.