ഭീകരാക്രമണത്തെ അപലപിച്ച് എകെസിസി
1546569
Tuesday, April 29, 2025 7:10 AM IST
കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ചേവായൂര്‍ യൂണിറ്റ്. യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
മനുഷ്യനില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്ന മത പാഠ്യപദ്ധതികള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഷ്കരിക്കേണ്ടത് എല്ലാ വിഭാഗത്തിലെയും ഭാവി തലമുറകളുടെ സൈ്വര്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിമുക്തഭടന് ജോര്‍ജ് തകിടിപ്പുറത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തീവ്രവാദ വിരുദ്ധപ്രതിജ്ഞ എടുത്തു.