വാഹനാപകടത്തിൽ യുവാവ് മരിച്ചു
1546617
Tuesday, April 29, 2025 10:32 PM IST
തോട്ടുമുക്കം: തോട്ടുമുക്കം മരഞ്ചാട്ടി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
പള്ളിത്താഴെ സ്വദേശി താഹിർ -സൗജത് ദമ്പതികളുടെ മകൻ റിസ്വാൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.
തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.