കാറിടിച്ച് പരിക്കേറ്റ എല്‍ഐസി ഏജന്റ് മരിച്ചു
1546106
Monday, April 28, 2025 12:46 AM IST
കുറ്റിക്കാട്ടൂര്‍: കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ഐസി ഏജന്റായ സ്കൂട്ടര്‍ യാത്രിക മരിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര നടുവിലക്കണ്ടിതാഴം ആദര്‍ശില്‍ അനിത (61)യാണ് ഇന്നലെ ഉച്ചക്ക് മരിച്ചത് .
എല്‍ഐസി ബ്രാഞ്ച് ഒന്നിലെ ഏജന്റായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുറ്റിക്കാട്ടൂര്‍ സര്‍വ്വീസ് സ്റ്റേഷന് മുന്നിലാണ് അപകടമുണ്ടായത്. എല്‍ ഐസി ഓഫീസിലേക്ക് സ്കൂട്ടറില്‍ പോകവേ അതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു.
അപകടത്തില്‍ ഹെല്‍മെറ്റ് തെറിച്ച് പോയി തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: ദേവദാസന് (റിട്ട: കെഡിസി ബാങ്ക്). മക്കള്‍: അബില്‍ദേവ്, അഖില. മരുമകന്: നവീന്‍ നന്ദകുമാര്‍ (എറണാകുളം).