പാതിവില തട്ടിപ്പിനിരയായവര്‍ ധര്‍ണ നടത്തി
1546579
Tuesday, April 29, 2025 7:11 AM IST
കോടഞ്ചേരി: കോടഞ്ചേരിയില്‍ പാതിവില തട്ടിപ്പിന് ഇരയായവര്‍ ധര്‍ണ നടത്തി. ഗ്രാമശ്രീ മിഷന് എന്ന സംഘടന സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് പകുതി വിലക്ക് ഇരു ചക്രവാഹനവും ലാപ്ടോപ്പും നല്‍കാം എന്ന് വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പ് നടത്തിയെന്നു സമരക്കാര്‍ ആരോപിച്ചു. സംഘടനയുടെ ചെയര്മാന് ജോയി നെടുംപള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ കമ്മറ്റി അംഗം വി.കെ. വിനോദ്, സമരസമിതി കണ്‍വീനര്‍ റൈഫില്‍ രാജു, ചെയര്മാന് ഷിജി ആന്റണി, പി.ജി സാബു, ബിന്ദു ജോര്‍ജ്, സി.എസ്. ശരത്, സെബാസ്റ്റ്യന്‍ കുപ്പായകോട്, ജോബി നൂറാംതോട് എന്നിവര്‍ പ്രസംഗിച്ചു.