കക്കട്ടില്‍ ടൗണ്‍; നവീകരണം പൂര്‍ത്തിയായി
1545843
Sunday, April 27, 2025 5:24 AM IST
കോഴിക്കോട്: സംസ്ഥാനപാതയിലെ കക്കട്ടില്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കരാറുകാരന്റെ അനാസ്ഥ കാരണം പാതിവഴിയില്‍ മുടങ്ങിയ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ കരാര്‍ നല്‍കിയാണ് പൂര്‍ത്തീകരിച്ചത്.
നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍, ഓവുചാല്‍, സുരക്ഷാ വേലികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.