മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു
1546242
Monday, April 28, 2025 5:20 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ എസ്എസ്എൽസി 2000 ബാച്ച് "മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ ' സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി.ജെ മാത്യു, വി.എം ജോസഫ്, വിദ്യാർഥി പ്രതിനിധികളായ വി.വി ജിജോ , സിസ്റ്റർ ടിന്റു തോമസ് എന്നിവരും ചടങ്ങിന് തിരി തെളിയിച്ചു.
സിസ്റ്റർ ട്രീസ, സിസ്റ്റർ മേരി മാത്യു, ചിന്നമ്മ ഓലിക്കപ്ലാവിൽ എന്നിവർ ചേർന്ന് ജൂബിലി കേക്ക് മുറിച്ചു. അധ്യാപകരായ സണ്ണി കാനാട്ട്, ലവ്ലി പറമ്പുക്കാട്ടിൽ, വിദ്യാർഥികളായ റീജ കുര്യാക്കോസ്, സന്ദീപ് കളപ്പുരക്കൽ, പി.എച്ച് നൗഷാദ്, സോണ ജോസഫ്,
സുബൈർ, ദീപ്തി വർഗീസ്, ഷൈൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അനുഭവം പങ്കുവെക്കൽ, സ്നേഹവിരുന്ന് എന്നിവയുമുണ്ടായിരുന്നു.