പരിസ്ഥിതിലോല മേഖലയിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന്
1546239
Monday, April 28, 2025 5:20 AM IST
തിരുവമ്പാടി: കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഇഎസ്എ വില്ലേജായി പ്രഖ്യാപിച്ചിട്ടുള്ള തിരുവമ്പാടി വില്ലേജിൽ റെഡ് ക്യാറ്റഗറിയിൽപെട്ട ഒരു വ്യവസായവും അനുവദനീയമല്ലെന്നും കരിങ്കൽ ക്വാറി റെഡ് ക്യാറ്റഗറിയിൽ പെടുന്നതിനാൽ പാറ പൊട്ടിക്കാനുള്ള ലൈസൻസിനുള്ള അപേക്ഷ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതി യോഗം തള്ളി കളയണമെന്നും തുമ്പക്കോട്ട് മലയിൽ ചേർന്ന ജനകീയ കൺവൻഷൻ ആവശ്യപ്പെട്ടു.
തുമ്പക്കോട്ട് മലസംരക്ഷണ സമിതി ചെയർമാൻ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുക്കം മേഖല പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എസ്. ജോസ് ഉദ്ഘാടനം ചെയ്തു. രാജു കൊട്ടാരത്തിൽ, ബേബി കാരിക്കാട്ടിൽ, ഷൈൻ അമ്പലത്തിങ്കൽ, വി.എസ്. സുജാത, സുബിൻ കാരിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.