കടൽ മണൽ ഖനനം ; കേന്ദ്ര സർക്കാർ പിൻമാറണം: ടി.എം. ജോസഫ്
1546238
Monday, April 28, 2025 5:20 AM IST
കൊയിലാണ്ടി: കേരളത്തിന്റെ കടലോരങ്ങളിൽ 40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാർ വൻ കുത്തകകൾക്ക് വേണ്ടി തീരദേശ വാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് കേരളാ കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു.
10 ലക്ഷത്തോളം മത്സ്യ തൊഴിലാളികളെ നേരിട്ടും അത്രത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന ഈ നടപടി ഉപേക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ നയിക്കുന്ന തീരദേശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം പോൾസൺ അധ്യക്ഷത വഹിച്ചു.
വിനോദ് കിഴക്കയിൽ, അരുൺ തോമസ്, എം. ഷംസുദ്ദീൻ, വി.പി. ചന്ദ്രൻ, എം റഷീദ്, ബാസിദ് ചേലക്കോട്, സന്തോഷ് കുര്യൻ, എം. സുധാകരൻ, അബ്ദുൾ റസാക്ക് മായനാട്, ഷിനോജ് പുളിയോലിൽ, എം. മുഹമ്മദാലി, പി. മിഷബ് എന്നിവർ പ്രസംഗിച്ചു. കെ.എം. പോൾസൺ ചെയർമാനും അരുൺ തോമസ് ജനറൽ കൺവീനറുമായിട്ടുള്ള 101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.