കിളികുടുക്കി തീർഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണത്തിന് സമാപനം
1546246
Monday, April 28, 2025 5:23 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള കിളികുടുക്കി സെന്റ് തോമസ് തീർഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണത്തിന് സമാപനം. സമാപനത്തോടനുബന്ധിച്ച് കിളികുടുക്കി കുരിശുമല കയറ്റം, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം എന്നിവക്ക് ഫാ. അമൽ പുരയിടത്തിൽ കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജിനോ ചുണ്ടയിൽ സഹകാർമികത്വം വഹിച്ചു. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം, നേർച്ചഭക്ഷണം, വാദ്യമേളം, കുരിശുമല ഇറക്കം എന്നിവയോടെ സമാപിച്ചു.