ലഹരി നിർമാർജന സമിതി പഞ്ചായത്ത് തല കാമ്പയിൻ
1545842
Sunday, April 27, 2025 5:24 AM IST
ചക്കിട്ടപാറ: ലഹരി നിർമാർജന സമിതി പഞ്ചായത്ത് തല കാമ്പയിൻ മെമ്പർഷിപ് ഉദ്ഘാടനം സംസ്ഥാന വൈസ്പ്രസിഡന്റ് ഹുസൈൻ കമ്മന ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞമ്മദ് പെരിഞ്ചേരിക്ക് നൽകി നിർവഹിച്ചു.
നോർത്ത് ജില്ലാ ട്രഷറർ സി.പി ഹമീദ് അധ്യക്ഷത വഹിച്ചു. തനിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, എം.പി. അബ്ദുറഹിമാൻ, വി.കെ. ഹസൻകുട്ടി, ആലിക്കോയ, വി.പി. ജുനൈദ്, സമീർ കൊറോത്ത്, മുഹമ്മദ് ആഷിം എന്നിവർ പങ്കെടുത്തു.