സലീം കൊളായിക്ക് നാട്ടുകാരുടെ ആദരം
1546574
Tuesday, April 29, 2025 7:10 AM IST
മുക്കം: മണിപ്പുരില്‍ നടന്ന ദേശീയ അണ്ടര്‍ 19 സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യഷിപ്പില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ജേതാക്കളായ കേരള ടീമിന്റെ പരിശീലകന് സലീം കൊളായിക്ക് കൊടിയത്തൂരില്‍ സ്വീകരണം നല്കി. യംഗ് സ്റ്റാര്‍ കാരക്കുറ്റിയും കൊടിയത്തൂര്‍ ജനകീയ കൂട്ടായ്മയും സംയുക്തമായാണ് സ്വീകരണവും ആദരവുമൊരുക്കിയത്.
പൊതുയോഗത്തില്‍ സലിം കൊളായിക്കുള്ള ഉപഹാരം പഞ്ചായ ത്ത് മുന്‍ പ്രസിഡന്റ് വി. ഷംലുലത്ത് നല്കി. എം.എ അബ്ദുല്‍ അസീസ് ആരിഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍, നാസര്‍ കൊളായി, കെ.ടി മന്‍സൂര്‍, ഗിരീഷ് കാരക്കുറ്റി, ശരീഫ് അമ്പലക്കണ്ടി, എം.എ കബീര്‍, സുനില്‍ കാരക്കുറ്റി, സി.പി സൈഫുദ്ദീന് ഇര്‍ഷാദ് കൊളായ്, കെ.പി. അഷ്റഫ്, സലാം കുട എന്നിവര്‍ സംസാരിച്ചു.