"ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം'
1546243
Monday, April 28, 2025 5:20 AM IST
കോഴിക്കോട്: തൊഴിലാളികളെയും കര്‍ഷകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നതും രാജ്യത്തിന്റെ ആസ്തികളും പൊതുവിഭവങ്ങളും കൊള്ളയടിക്കാന്‍ കുത്തകകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ മേയ് 20ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് കേരള എൻജിഒ യൂണിയൻ 62-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ അധ്യക്ഷനായി. ആർ.എം. രാജൻ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ, പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.