സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ബഹിഷ്കരിക്കും: കോണ്‍ഗ്രസ്
1546568
Tuesday, April 29, 2025 7:10 AM IST
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ പരിപാടികളും ബഹിഷ്കരിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. എല്ലാ മേഖലകളിലും പരാജയപ്പെട്ട് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരിന് വാര്‍ഷികം ആഘോഷിക്കാന്‍ ധാര്‍മ്മിക അവകാശമില്ല.
സര്‍ക്കാരിന്റെ കഴിവില്ലായ്മയും ധൂര്‍ത്തും സംസ്ഥാനത്തെ ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് കോടികള്‍ ധൂര്‍ത്തടിച്ച് വാര്‍ഷികം നടത്തുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ്കെ. മധുകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാജന് മരുതേരി, പി. വാസു, പി.കെ. രാഗേഷ്, പി. എസ്. സുനില്‍കുമാര്‍, വി.പി. ഇബ്രാഹിം, വി.വി. ദിനേശന്, ഒ.എം. രാജന്, രാജന് കെ. പുതിയേടത്ത്, കെ.സി. രവീന്ദ്രന്, ഇ.പി. മുഹമ്മദ്, സി.കെ. അജീഷ്, മിനി വട്ടക്കണ്ടി, ടി.എം. വിജയന്, സിന്ധു വിജയന്, ഗിരിജ ശശി, സന്തോഷ് കോശി എന്നിവര്‍ പ്രസംഗിച്ചു.