ആദരാഞ്ജലി അര്‍പ്പിച്ചു
1546581
Tuesday, April 29, 2025 7:11 AM IST
കൂടരഞ്ഞി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ശ്രേയസ് കൂടരഞ്ഞി യൂണിറ്റിലെ ഒരുമ സ്വയം സഹായ സംഘം ആദരാഞ്ജലി അര്‍പ്പിച്ചു.
മതേതര ഇന്ത്യയുടെ ഹ്യദയത്തിലേറ്റ മുറിവാണിത്. യോഗത്തില്‍ പ്രസിഡന്റ് ജോസ് മടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സജി ആനന്ദശ്ശേരിയില്, റെജി വടക്കേതടത്തില്‍, ജോസ് എംസി, സെബാസ്റ്റ്യന്‍ മലപ്രവനാല്‍, ജോയ് പന്തപ്പളളില്‍, ബാബു പാലക്കിയാല്, സജി ആനിക്കാട്ട്, ജിജി മരുതക്കുന്നേല്‍, ബേസില്‍ വരിക്കയാനി, ജോര്‍ജ് പ്ലാപ്പള്ളില്‍, ശ്രേയസ് യൂണിറ്റ് കോ ഓഡിനേറ്റര്‍ ജോസ് കുറുര്‍ എന്നിവര്‍ സംസാരിച്ചു.