കാശ്മീർ ഭീകരാക്രമണം; രക്ത ദാഹികൾക്ക് മാപ്പില്ല: മുസ്ലിം യൂത്ത് ലീഗ്
1546240
Monday, April 28, 2025 5:20 AM IST
മുക്കം: നിരപരാധികളുടെ രക്തം കുടിക്കുന്ന ഭീകര സംഘങ്ങൾക്ക് ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലെന്നും രക്ത ദാഹിക്കൾക്ക് മാപ്പില്ലെന്നും മുസ്ലിം യൂത്ത് ലീഗ്. കാശ്മീർ പഹൽഗാമിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കം മിനിപാർക്കിൽ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു.
സായാഹ്നം മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.എ ജലീൽ അധ്യക്ഷത വഹിച്ചു.
മജീദ് പുതുക്കുടി, എം.ടി. സൈദ് ഫസൽ, നിസാം കാരശേരി, ഷാബൂസ് അഹമ്മദ്, എം.കെ. യാസർ, എ.കെ. റാഫി, അർഷിത് നൂറാംതോട്, ശരീഫ് വെണ്ണക്കോട്, ഫസൽ കൊടിയത്തൂർ, കെ.വി. നിയാസ്, ജിഹാദ് തറോൽ, നജിമുദ്ദീൻ, മുനീർ മുത്താലം, കമറുൽ ഇസ്ലാം, പി.സി. അബ്ദുറഹ്മാൻ, കെ.വി. നവാസ്, പി.ടി. യൂസഫ്, അനീഷ് കാരശേരി തുടങ്ങിയവർ സംബന്ധിച്ചു.