താമരശേരി ചുരത്തില്‍ പാറ അടര്‍ന്നു വീണ് ഗതാഗതക്കുരുക്ക്
1546577
Tuesday, April 29, 2025 7:10 AM IST
താമരശേരി: താമരശേരി ചുരത്തില്‍ കൂറ്റന്‍ പാറ റോഡിലേയ്ക്ക് പതിച്ച് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 11.50ഓടെയാണ് സംഭവം. ഈ സമയം വാഹനം കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്താണ് പാറ അടര്‍ന്ന് റോഡിലേക്ക് വീണത്.
പാറ ഇളകി വീണതിനൊപ്പം മണ്ണും റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.