ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1546575
Tuesday, April 29, 2025 7:10 AM IST
തിരുവമ്പാടി: തിരുവമ്പാടി- പുന്നക്കല്‍ റോഡിലെ ഹൈസ്കൂള്‍ മൈതാനത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. രാവിലെ ഒന്പതോടെയായിരുന്നു അപകടം. കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പാമ്പഴിഞ്ഞപാറ സ്വദേശി വിനീത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീ പിടിച്ചത്.
എസിയില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീപിടിക്കാന്‍ കാരണം. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കി. മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ ഇന്‍ ചാര്‍ജ് പയസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ എം. അബ്ദുള്‍ ഷുക്കൂര്‍ സി.മനോജ്, ഫയര്‍ ഓഫീസര്‍മാരായ പി.ടി. ശ്രീജേഷ്, കെ. മുഹമ്മദ് ഷനീബ്, വൈ.പി.ഷറഫുദ്ദീന്, എം.നിസാമുദ്ദീന്‍, സി. വിനോദ്, കെ.എസ്. ശരത്, കെ.കെ ജയിഷല്, സജിത അനില്‍കുമാര്‍, പി.കെ. രാജന് എന്നിവരടങ്ങിയ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി.