തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന്
1546756
Wednesday, April 30, 2025 5:25 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ലിന്റോ ജോസഫ് എംഎൽഎ. ഏപ്രിൽ നാലിന് ചേർന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനുട്സ് പ്രകാരമാണ് അനുമതി നിഷേധിച്ചുവെന്ന രീതിയിൽ വാർത്ത നൽകിയിട്ടുള്ളത്.
മിനുട്സ് പ്രകാരം കൂടുതൽ വിവര ശേഖരണത്തിന് മാറ്റി വെക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് സ്വാഭാവിക നടപടിക്രമമാണ്. വാർത്തയിൽ തന്നെ ഇത് സൂചിപ്പിക്കുന്നുമുണ്ട്. സ്റ്റേറ്റ് പരിസ്ഥിതി കമ്മിറ്റിയും നേരത്തെ ഇത്തരത്തിൽ ഉള്ള നടപടികൾക്ക് ശേഷമാണ് അന്തിമ അനുമതി നൽകിയത്.
അധിക വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെയും അനുമതി ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.