സ്പാർട്ടൻസ് കയാലം ജേതാക്കൾ
1546754
Wednesday, April 30, 2025 5:25 AM IST
ചക്കിട്ടപാറ: കൈവിടൂ ലഹരിയെ, ചേരാം നമുക്ക് കളിക്കളത്തിൽ എന്ന സന്ദേശവുമായി ഫൈറ്റേഴ്സ് ചക്കിട്ടപാറ സംഘടിപ്പിച്ച പ്രീമിയർ ലീഗ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ കോഴിക്കോട് സ്പാർട്ടൻസ് കയാലം ടീം ജേതാക്കളായി. പേരാമ്പ്ര വാരിയസ് ടീം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
ഒളിംപ്യൻ ജിൻസൺ ജോൺസൺ സമ്മാന വിതരണം നടത്തി. നീരജ് തോമസ്, സ്വാതിഷ് പാറയിൽ, സന്തോഷ് മാത്യു, അക്ഷയ് മനു തുടങ്ങിയവർ നേതൃത്വം നൽകി.