ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കണം: മദ്യനിരോധന സമിതി
1546752
Wednesday, April 30, 2025 5:25 AM IST
മുക്കം: മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിയുടെ വ്യാപനം മനുഷ്യ സമൂഹത്തെ ആകെ നാശത്തിലേക്ക് നയിക്കുമെന്നതിനാൽ ഈ മഹാവിപത്തിനെതിരേ ശക്തമായ ബോധവത്കരണ പ്രതിരോധ നടപടികൾ അനിവാര്യമാണെന്ന് മുക്കത്ത് നടന്ന കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്ക് ശരിയായ അവബോധം നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കാൻ തയാറാവണം. വരും തലമുറയെ ലഹരിക്കെതിരാക്കാൻ ഏറ്റവും ഫലപ്രദമായ വഴിയും ഇതുതന്നെയാണ്.
ബി.പി. മൊയ്തീൻ സേവാ മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സമിതി ദേശീയ ഓർഗനൈസർ ബിഷപ് ഡോ. കെ. തുളസീധരൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ജബ്ബാർ മൈത്ര അധ്യക്ഷനായി. കാഞ്ചനമാല, സമിതി സംസ്ഥാന അധ്യക്ഷൻ കെ.പി. ദുര്യോധനൻ, അഷ്റഫ് മനരിക്കൽ, കെ.എസ്. ശിവരാജൻ എന്നിവർ പ്രസംഗിച്ചു. എ.പി. മുരളീധരൻ ക്ലാസ് എടുത്തു.