വിലക്കയറ്റം : കാറ്ററിംഗ് മേഖല പ്രതിസന്ധിയില്‍
1546734
Wednesday, April 30, 2025 5:11 AM IST
കോഴിക്കോട്: ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തെതുടര്‍ന്ന് സംസ്ഥാനത്തെ കാറ്ററിംഗ് മേഖല പ്രതിസന്ധിയില്‍.അരിക്കും അനുബന്ധ സാധനങ്ങള്‍ക്കുമെല്ലാം വന്‍തോതിലുള്ള വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. അഞ്ചു വര്‍ഷം മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞെട്ടിക്കുന്ന വിധത്തിലുള്ള വര്‍ധവനവാണ് ഉണ്ടായിട്ടുള്ളതെന്ന് ആള് കേരള കാറ്ററേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൈമ, മട്ട അരിക്ക് 70 രൂപവരെയാണ് കൂടിയത്. മത്സ്യം, മാംസം, പച്ചക്കറികള്‍, പലചരക്കു സാധനങ്ങള്‍ എന്നിവയ്ക്കെല്ലാം വില കുതിച്ചുകയറി. ദം ബിരിയാണിക്ക് ഉപയോഗിക്കുന്ന ചിരട്ടയ്ക്ക് മാത്രം നാലിരട്ടിയാണ് വില കൂടിയത്. വിലക്കയറ്റത്തിന്റെ കെടുതിയില്‍പെട്ട് കാറ്റിംഗുകാര് ഉഴലുകയാണെന്ന് അവര്‍ പറഞ്ഞു.
പലരും കടക്കെണിയിലാണ്. തകര്‍ച്ചയുടെ വക്കിലാണ് കാറ്ററിംഗ് വ്യവസായം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങള്െക്കതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ. രധാകൃഷ്ണന്‍, സെക്രട്ടറി പി. ഷാഹുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളില്‍, സെക്രട്ടറി പി.വി.എ. ഹിഫ്സു, സംസ്ഥാന സമതിതി അംഗം കെ. ബേബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.