ഓട്ടത്തിനിടെ സ്കൂട്ടര്‍ കത്തിനശിച്ചു
1546573
Tuesday, April 29, 2025 7:10 AM IST
കൂരാച്ചുണ്ട്: യാത്രയ്ക്കിടെ സ്കൂട്ടര്‍ തീപിടിച്ചു കത്തിനശിച്ചു. കേളോത്തുവയല്‍ സ്വദേശിയായ എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണി യാത്ര ചെയ്ത ടിവിഎസ് ജൂപ്പിറ്റര്‍ കെ എല്‍ 77 ഇ 0432 നമ്പര്‍ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കൂരാച്ചുണ്ടില്‍ നിന്നും കോളോത്തുവയലിലേക്കുള്ള യാത്രാമധ്യേ പുളിവയലില്‍ എത്തിയപ്പോള്‍ വാഹനം താനെ നിന്നു.
പിന്നീട് വീണ്ടും സ്റ്റാര്‍ട്ടു ചെയ്തപ്പോഴാണ് തീ പിടിച്ചത്. അനൂപിന്റെ സഹോദരന് അമല്‍ ആന്റണിയുടെ പേരിലുള്ള വാഹനമാണിത്. ഒരു വര്‍ഷത്തോളം മാത്രമെ സ്കൂട്ടറിനു പഴക്കമുള്ളു. കൂരാച്ചുണ്ട് പോലീസും പേരാമ്പ്ര അഗ്നിശമന സേനയും സ്ഥലത്തെത്തി.