കൊളക്കാടൻ മലയിലേക്ക് കുരിശുമല കയറ്റം
1546244
Monday, April 28, 2025 5:23 AM IST
കോഴിക്കോട്: പുതുഞായർ ആചരണത്തിന്റെ ഭാഗമായി തേക്കുംകുറ്റി പാറത്തോട് ഇടവകകളുടെ നേതൃത്വത്തിൽ കൊളക്കാടൻ മലയിലേക്ക് കുരിശുമല കയറ്റം നടത്തി. തേക്കുംകുറ്റി കുരിശുംപാറ കുരിശടിയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി പുത്തരിപൊയിൽ വഴി കൊളക്കാടൻമല കുരിശുമലയിൽ സമാപിച്ചു.
ഇടവകവികാരി ഫാ. ജെയ്സൺ കാരക്കുന്നേൽ കുരിശിന്റെ വഴിക്ക് മുഖ്യകാർമികത്വം വഹിച്ചു. തേക്കുംകുറ്റി പാറത്തോട് ഇടവകകളുടെ ട്രസ്റ്റിമാരായ അനിൽ പരത്തമല, അജിത് ചക്കുന്നംപുറത്ത്, ജോബി പോണാട്ട്, സണ്ണി കിഴക്കേ മുറിയിൽ,
ജോളിച്ചൻ വണ്ടനാനിക്കൽ, ജിൽ ബിൻ ചേന്ദംകുളത്ത്, ഏബ്രഹാം കൊച്ചുപുര എന്നിവർ നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച കുരിശിന്റെ വഴി ഉച്ചയ്ക്ക് നേർച്ച ഭക്ഷണത്തോടെ സമാപിച്ചു.