കോ​ഴി​ക്കോ​ട്: "ഒ​രു​വ​ട്ടം കൂ​ടി ' എ​ന്ന സി​പി​എം ഹൗ​സ് കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഹ​ന്തി ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.​ത​റ​വാ​ട് മു​റ്റ​ത്ത് നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത മൈ​ലാ​ഞ്ചി മ​ല്‍​സ​രം കൗ​ണ്‍​സി​ല​ര്‍ പി.​മു​ഹ​സി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി.​പി.​എം സ​ഈ​ദ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​വി​ധ മ​ല്‍​സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സി.​പി.​എം ക​ദീ​ജ, ട്ര​ഷ​റ​ര്‍ സി.​പി.​എം സാ​ദി​ഖ് എ​ന്നി​വ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.​സി.​പി.​എം റ​സി​യ, എം.​എം.​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, കെ.​വി.​എം ഷു​ഹൈ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​മൈ​ലാ​ഞ്ചി മ​ല്‍​സ​ര​ത്തി​ല്‍ യു.​വി.​ഷ കു​ന്ന​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കെ. ​ഫാ​ത്തി​മ ഷെ​ന്‍​ഹ,എ​ന്‍.​കെ.​വി ഷൈ​ക്ക​ലി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.