വിജ്ഞാനകേരളം ശില്പശാല സംഘടിപ്പിച്ചു
1546570
Tuesday, April 29, 2025 7:10 AM IST
പേരാമ്പ്ര: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ബ്ലോക്ക് തല ശില്പശാലയുടേയും ജോബ് സെന്ററിന്റെയും ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്മാന് കെ. സജീവന്, വിദ്യാഭ്യാസ സമിതി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര, അംഗങ്ങളായ പി.ടി. അഷറഫ്, ഗിരിജശശി, ബിഡിഒ കാദര്‍, പി.കെ.രജിത എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദ് ക്ലാസ് എടുത്തു.