സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു
1544487
Tuesday, April 22, 2025 7:24 AM IST
മുക്കം: മുക്കം നഗരസഭ നീലേശ്വരം വയലക്കോട്ടുപറമ്പില്‍ പണികഴിപ്പിച്ച മുറ്റോളി രാമന് -ചിരുത സ്മാരക സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് പി.ടി. ബാബു നിര്‍വഹിച്ചു. വയലക്കോട്ടുപറമ്പില്‍ വി.പി. രാഘവന് സൗജന്യമായി നല്കിയ സ്ഥലത്താണ് നഗരസഭ സാസ്കാരിക നിലയം പണികഴിപ്പിച്ചത്.
ഡിവിഷന് കൗണ്‍സിലര്‍ എം.ടി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.പി. ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഇ. സത്യനാരായണന്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റുബീന മുസ്തഫ, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് മജീദ് ബാബു നഗരസഭാ കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, അബ്ദുള്‍ ഗഫൂര്‍, വിവിധ കക്ഷിനേതാക്കളായ സി.ടി. ജയപ്രകാശ്, ലത്തീഫ് എടത്തില്‍, ടി.കെ.പ്രകാശന്, ഇ.കെ. വിബീഷ്, കെ.പ്രഹ്ളാദന്, രജിത കുപ്പോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.