ഉലക്ക കൊണ്ട് തലയ്ക്കടിച്ച പ്രതി അറസ്റ്റില്‍
1544483
Tuesday, April 22, 2025 7:24 AM IST
കോഴിക്കോട്: കുന്നമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ മുറിയനാലില്‍ വച്ച് ഉലക്ക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതി ചെമ്മേരി പുല്ലാളൂര്‍ സ്വദേശി വിജയകുമാറി(50)നെ പോലീസ് അറസ്റ്റു ചെയ്തു.
മാര്‍ച്ച് 23ന് മുറിയനാലുള്ള കോടമ്പാട്ടില്‍ സുരേഷിനെ സ്ഥല സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും കൊടുവാള്‍കൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിലെ കൂട്ടുപ്രതിയെ പിടികൂടാനുണ്ട് കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ റിമാന്‍ഡ് ചെയ്തു.