അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ച നിലയില്‍
1544269
Monday, April 21, 2025 10:39 PM IST
കുറ്റ്യാടി: കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്.
കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഈ സമയം കുഞ്ഞിന് സമീപത്തായി അമ്മ ഉറങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
റിയാസിന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഞായറാഴ്ച രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ രണ്ടുമണി വരെ പാല് കുടിച്ചിരുന്നതായും രാത്രി ഉറക്കം ലഭിക്കാത്തതിനാല്‍ അമ്മ രാവിലെ ഉറങ്ങിപ്പോയതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.