മാലിന്യമുക്തം നവകേരളം ; കായണ്ണയിൽ ജലാശയങ്ങൾ ശുചീകരിച്ചു
1544155
Monday, April 21, 2025 5:26 AM IST
പേരാമ്പ്ര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തെളിനീരൊഴുകട്ടെ എന്ന കാമ്പയിനിലൂടെ കായണ്ണ ഗ്രാമ പഞ്ചായത്തിലെ ജലാശയങ്ങൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം കുറ്റിവയലിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു.
ജലാശയ ശുചീകരണത്തിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യാനും നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുവാനും കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.ടി. ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ, വികസന കാര്യ ചെയർമാൻ എ.സി. ശരൺ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി ബഷീർ, സി.കെ. സുലൈഖ, പി.കെ.ഷിജു, കെ. സി. ഗാന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. രജിത, സി.പി. ബാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, എൻ.പി. ഗോപി, അനഘ, ഷിബുലാൽ, അർഷകൃഷ്ണ തുടങ്ങിയവർ നേതത്വം നൽകി.