മാനാഞ്ചിറയിലെ ജിം പരിശീലകനു മര്‍ദനമേറ്റു
1544488
Tuesday, April 22, 2025 7:24 AM IST
കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള മാനാഞ്ചിറ മൈതാനത്തെ ഓപ്പണ്‍ ജിം പരിശീലകനു അജ്ഞാതന്റെ മര്‍ദനമേറ്റു. പരിശീലകന് കോട്ടൂളി സ്വദേശി എം.പി അനില്‍കുമാറിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം.
ജിം തുറന്നപ്പോള്‍ അതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു അക്രമി. ഇയാളെ വിളിച്ചുണര്‍ത്തി ഇറക്കി വിട്ടു. ജിം പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ചുമിനിറ്റിനകം തിരിച്ചെത്തിയ അക്രമി അനില്‍കുമാറിനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. അനില്‍കുമാര്‍ നല്കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.