വഖഫ് ഭേദഗതി; 26ന് പ്രതിഷേധ സംഗമം
1544158
Monday, April 21, 2025 5:26 AM IST
കോഴിക്കോട്: ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ബോർഡ് രാജ്യ വ്യാപകമായി വഖഫ് ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 26-ന് വൈകുന്നേരം നാലിന് എംഎസ്എസ് ഹാളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
വഖഫ് സംരഭങ്ങൾ നിർത്തലാക്കുന്നതിനും കയ്യേറ്റം ചെയ്യുന്നതിനും സഹായകമായ വഖഫ് നിയമം പിൻവലിണക്കമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സംഗമത്തിൽ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറംഗവും പേഴ്സണൽ ബോർഡ് ക്ഷണിതാവുമായ ഡോ. മുഹമ്മദ് ബഹാഉദ്ദീൻ നദ്വി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.