അനധികൃത കച്ചവടം: വേറിട്ട പ്രതിഷേധവുമായി വ്യാപാരികള്‍
1544493
Tuesday, April 22, 2025 7:24 AM IST
മുക്കം: മുക്കം ടൗണിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയില്ലാത്തതിനെതിരെ വ്യാപാരികളുടെ വേറിട്ട പ്രതിഷേധം.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന വിധത്തില്‍ മാനദണ്ഡം പാലിക്കാതെ സംസ്ഥാന ഹൈവേയുടെ ഇരുവശത്തും മുക്കം ടൗണിലും വര്‍ദ്ധിച്ചുവരുന്ന തെരുവോര കച്ചവടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയില്ലന്ന് വ്യാപാരികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറി ബിപിന്‍ ജോസഫിന് വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത പ്രദീപിന്റെ സാന്നിധ്യത്തില്‍ തെരുവോര കച്ചവടത്തിന് അപേക്ഷ നല്‍കിയാണ് പ്രതിഷേധിച്ചത്.
തങ്ങളുടെ കടകളുടെ മുമ്പില്‍ വ്യാപാരം നടത്തുന്നതിന് അനുമതി നല്‍കണം എന്നാണ് വ്യാപാരികള്‍ അപേക്ഷയിലൂടെ ആവശ്യപ്പെട്ടത്. യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബര്‍, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സംസ്ഥാന സമിതി അംഗം കപ്പിയെടത്ത് ചന്ദ്രന്, യൂണിറ്റ് ജനറല്‍ സെക്രട്ടറി വി.പി അനീസ്, ഡിറ്റോ തോമസ്, എം.ടി. അസ്ലം, ചാലിയാര്‍ അബ്ദുസലാം, ഹാരിസ് ബാബു, എം.കെ ഫൈസല്‍, പി.എ ഫൈസല്തുടങ്ങിയവര് നേതൃത്വം നല്കി.