കോ​ഴി​ക്കോ​ട്: തീ​ര​ദേ​ശ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ മ​റ്റു മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും മ​ത്സ്യ​വി​പ​ണ​നം സു​ഗ​മ​മാ​ക്കു​ക​യും ല​ക്ഷ്യ​മി​ട്ട് നി​ര്‍​മി​ച്ച പാ​ണ്ടി​പ്പാ​ടം-​ചീ​ര്‍​പ്പി​ങ്ങ​ല്‍-​പാ​ല​ക്ക​ല്‍ തീ​ര​ദേ​ശ റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പ് മു​ഖേ​ന 2021-2026 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 43,39,285 രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച റോ​ഡി​ന് 378 മീ​റ്റ​ര്‍ നീ​ള​വും 3.5 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​ത്. റോ​ഡി​ന് ഇ​രു​വ​ശ​വും സം​ര​ക്ഷ​ണ ഭി​ത്തി, കോ​ണ്‍​ക്രീ​റ്റ് ബെ​ല്‍​റ്റ്, ഓ​വു​ചാ​ല്‍, തോ​ടി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി, ഗാ​ര്‍​ഡ് സ്റ്റോ​ണ്‍, ഇ​ന്‍റ​ര്‍​ലോ​ക്ക്, മെ​യി​ന്‍ റോ​ഡി​ല്‍​നി​ന്ന് 85 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഡ്രെ​യി​നേ​ജ് കം ​കോ​ണ്‍​ക്രീ​റ്റ് ഫൂ​ട്ട്പാ​ത്ത് എ​ന്നി​വ​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഫ​റോ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​സി. അ​ബ്ദു​ല്‍ റ​സാ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.