ബീച്ച് ഫയർ സ്റ്റേഷന് വേണം, രക്ഷ
1544148
Monday, April 21, 2025 5:22 AM IST
കോഴിക്കോട്: അത്യാഹിതങ്ങളില്‍ രക്ഷയാകേണ്ട ബീച്ച് ഫയർ സ്റ്റേഷൻ ദുരവസ്ഥ കയത്തിൽ. നഗര സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന ബീച്ച് ഫയർ സ്റ്റേഷന് കെട്ടിടം ഇല്ലാതായിട്ട് മാസങ്ങളായി.
കാലപ്പഴക്കത്താൽ നിലം പൊത്താറായ കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു. സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ലജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉണ്ടായിരുന്ന ഭാഗത്ത് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മാസങ്ങളായി ഫ പ്രവർത്തനം. പഴയ ക്വാർട്ടേഴ്സിലാണ് ഓഫിസ് പ്രവർത്തനവും ജീവനക്കാരുടെ വിശ്രമവുമെല്ലാം.
ഫയർ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതോടെ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചശേഷം താൽകാലിക സൗകര്യം ഒരുക്കി നൽകാൻ ജില്ലാ ഫയർ ഓഫിസർ ജില്ലാ കളക്ടര്‍ക്കും മേയർക്കും നേരത്തെ കത്ത് നൽകിയിരുന്നു.
സ്റ്റേഡിയത്തിനടുത്ത് താൽകാലിക സൗകര്യമൊരുക്കാമെന്ന് ആദ്യം കോർപറേഷനും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടം ലഭ്യമാക്കാൻ ജില്ല ഭരണകൂടവും ആദ്യം ഇടപെട്ടെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ഇതോടൊയണ് നിലവിലെ കെട്ടിടം പൊളിച്ചതിന്റെ തൊട്ടടുത്തുതന്നെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി താൽകാലിക സൗകര്യമൊരുക്കിയത്.