"ഫാമിലി മദ്യശാലകളും സർക്കാർ വക മദ്യം വിളമ്പലും നാടിന് ദുരിതം'
1544142
Monday, April 21, 2025 5:13 AM IST
തിരുവമ്പാടി: മുൻ സർക്കാരിന്റെ മദ്യനയം തട്ടിപ്പാണെന്നും സമ്പൂർണ മദ്യനിരോധനം തങ്ങൾ നടപ്പിലാക്കുമെന്നും വീരവാദം മുഴക്കി അധികാരത്തിൽ കയറിയവർ നാട് മുഴുവൻ മദ്യപ്പുഴ ഒഴുക്കുകയാണെന്ന് കെസിബിസി മദ്യ ലഹരിവിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റി ആരോപിച്ചു.
ഇത്രയും അപക്വവും നാടിനെ മദ്യ മാഫിയയ്ക്ക് തീറെഴുതി കൊടുക്കുകയും ചെയ്ത ഒരു ഭരണം കേരളചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് കമ്മിറ്റി ആരോപിച്ചു.
കെസിബിസി മദ്യ ലഹരിവിരുദ്ധ സമിതി രൂപതാ സംഗമം ഡയറക്ടർ ഫാ. ജിന്റൊ മച്ചുകുഴിയിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളിൽ, സംസ്ഥാന സെക്രട്ടറി റോയ് ജോസ് മുരിക്കോലിൽ, വി.ജെ. മത്തായി, സിസ്റ്റർ ഗീത സിഎംസി, കെ.സി. ടോമി തുടങ്ങിയവർ പ്രസംഗിച്ചു.