പരോളിൽ ഇറങ്ങിയ പ്രതി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
1544140
Monday, April 21, 2025 5:13 AM IST
കേണിച്ചിറ: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വട്ടത്താനി കട്ടാന്പിള്ളി അനൂപിനാണ് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് വട്ടത്താനി മഠത്തിപ്പറന്പിൽ മെജോ ആന്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വ്യക്തിവിരോധത്തിലാണ് അനൂപിനെ മെജോ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു. അനൂപിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.