നൊച്ചാട് ഫെസ്റ്റിനു തുടക്കമായി
1544152
Monday, April 21, 2025 5:22 AM IST
പേരാമ്പ്ര: നൊച്ചാടിന്റെ സാംസ്കാരികോത്സവമായ നൊച്ചാട് ഫെസ്റ്റ് തുടങ്ങി. 26 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ലഹരി കലയോട് എന്ന വിഷയം പ്രമേയമാക്കി ചിത്രകാരൻമാരുടെ കൂട്ടായ്മ വെള്ളിയൂർ സുഭിക്ഷക്ക് സമീപം സംഘടിപ്പിച്ചു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർ ലിമ പാലയാട്ട് അധ്യക്ഷത വഹിച്ചു.
നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ ശോഭന വൈശാഖ്, ഷിജി കൊട്ടാറക്കൽ, കെ. മധു കൃഷ്ണൻ, സുമേഷ് തിരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ, ഫെസ്റ്റ് ജനറൽ കൺവീനർ വി.എം. മനോജ്, പ്രോഗ്രാം കമ്മറ്റി കൺവീനർ എടവന സുരേന്ദ്രൻ, വി.എം. അഷറഫ്, കെ.കെ.ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.
പങ്കെടുത്ത ചിത്രകലാ അധ്യാപകർക്ക് സ്നേഹോപഹാരവും നൽകി. ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തും പിന്നീട് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പ്രദർശിപ്പിക്കും.
സി.കെ. കുമാരൻ, ആർ.ബി. ബഷീർ ചിത്രകൂടം, ശ്രീധർ ആർട്സ്, കെ.ബവീഷ് , കെ.സി. രാജീവൻ തുടങ്ങി 30 ചിത്രകാരൻമാർ പങ്കെടുത്തു