വാഹനാപകടം: സ്ത്രീക്ക് ഗുരുതര പരിക്ക്
1544141
Monday, April 21, 2025 5:13 AM IST
മാനന്തവാടി: ടെംപോ ട്രാവലറുമായി കൂട്ടിയിടിച്ച സ്കൂട്ടറിലെ യാത്രക്കാരിക്ക് ഗരുതര പരിക്ക്. ആറാട്ടുതറ കരിങ്കളോട്ടിൽ സിന്ധുവിനാണ് (45) പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ വള്ളിയൂർകാവ് കണ്ണിവയലിലാണ് അപകടം.
സിന്ധുവിനെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.