കൂരാച്ചുണ്ട് ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷവും വൈദീക മന്ദിര ഉദ്ഘാടനവും നാളെ
1544151
Monday, April 21, 2025 5:22 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കവും ഇടവകയിൽ പുതിയതായി നിർമിച്ച വൈദീക മന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കർമ്മവും നാളെ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും.
വൈകിട്ട് 4.50ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന് സ്വീകരണം, അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും ബിഷപ്പ് നിർവഹിക്കും.