ജി​ല്ല​യി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം 72 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി
Thursday, May 23, 2024 5:35 AM IST
കോ​ഴി​ക്കോ​ട്: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ജി​ല്ല​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം 72 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് ജി​ല്ല​യി​ൽ ആ​കെ 37,20,033 പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്.

ഇ​തി​ൽ 77 ശ​ത​മാ​നം പു​സ്ത​ക​ങ്ങ​ൾ ഇ​തി​ന​കം ഡി​പ്പോ​യി​ൽ എ​ത്തി. അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലേ​ക്ക് 2,27,945 പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1194 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഈ ​സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക വി​ത​ര​ണ​ത്തി​നാ​യി 334 സൊ​സൈ​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സൊ​സൈ​റ്റി​ക​ൾ മു​ഖേ​ന​യാ​ണ് പു​സ്ത​ക വി​ത​ര​ണം. എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്‌​സ് ജി​എ​ച്ച്എ​സ് സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ വ​ച്ചാ​ണ് എ​ല്ലാ സൊ​സൈ​റ്റി​ക​ളി​ലേ​ക്കു​മു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​രു​പ​തോ​ളം കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​രാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​രം​തി​രി​ച്ചു വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളി​ലെ സി​ല​ബ​സി​ൽ മാ​റ്റം വ​ന്ന​തി​നാ​ൽ മു​ഴു​വ​നും പു​തി​യ പു​സ്ത​ക​ങ്ങ​ളാ​ണ്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത് എ​ന്നീ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും മാ​റ്റം വ​രും.