വായനാവാരാചരണം ഉദ്ഘാടനം ചെയ്തു
1430611
Friday, June 21, 2024 5:32 AM IST
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വായാനവാരാചരണം കവിയും സാഹിത്യകാരനുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ക്ലിൻസ് വെട്ടുകല്ലിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സിജോ മാളോല, എംപിടിഎ പ്രസിഡന്റ് ജിൻസ് മാത്യു, അധ്യാപകരായ അബ്ദുൾ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഒരു കുട്ടി ഒരു പുസ്തകം വീതം സ്കൂളിന് സംഭാവന ചെയ്യുന്ന "കുഞ്ഞിളം കയ്യിലൊരു പുസ്തകം' എന്ന പരിപാടിക്ക് രണ്ടാം ക്ലാസ് വിദ്യാർഥി ബ്ലെസൺ ജോസഫ് കൂമ്പാറ ബേബിയ്ക്ക് പുസ്തകം കൈമാറി തുടക്കം കുറിച്ചു.
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ മാർബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനാ ദിനം ആചരിച്ചു.
പ്രത്യേക അസംബ്ലിയോട് കൂടിയാണ് സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സ്കൂൾ മാനേജർ ഫാ. തോമസ് മന്നിത്തോട്ടം വായനയുടെ മഹത്വത്തെ കുറിച്ച് സന്ദേശം നൽകി. പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ "വായന പുതുതലമുറയിൽ' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, ചുമർ പത്രിക നിർമാണം, പത്രനിർമാണം, ഉപന്യാസ മത്സരം, പദവൃക്ഷ നിർമാണം, വായന മത്സരം എന്നിവ നടത്തി.
കൂടരഞ്ഞി: വായനാ ദിനത്തോടനുബന്ധിച്ച് ഒയിസ്ക കൂടരഞ്ഞി ചാപ്റ്റർ വായനയുടെ പ്രാധാന്യത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു. റിട്ട. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എം.ജെ. ജോസ് മറ്റത്തിലാണ് ക്ലാസ് നയിച്ചത്. ചാപ്റ്റർ ഓഫീസിൽ നടത്തിയ ക്ലാസിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.