കരള്‍ മാറ്റിവയ്ക്കാന്‍ കാരുണ്യ യാത്ര
1430606
Friday, June 21, 2024 5:32 AM IST
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് വള്ളിക്കുന്ന് പെരളശേരി രാഗേഷിന്റെ മകൻ അർജിത്തിന്റെ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി പന്തീരാങ്കാവ് മേഖല ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ യാത്ര കോഴിക്കോട് ആർടിഒ പി.ആർ. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
കാരുണ്യ യാത്രയിൽ 40 ഓളം സ്വകാര്യ ബസുകൾ പങ്കെടുത്തു. അർജിത്തിന്റെ ചികിത്സയ്ക്ക് ഏകദേശം 60 ലക്ഷം ചെലവ് വരും.
പരിപാടിയിൽ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, പഞ്ചായത്ത് അംഗം രമ്യ തട്ടാരിൽ, അസൈനാർ തുടങ്ങിയവർ പങ്കെടുത്തു.