ജൽ ജീവൻ പൈപ്പ് പൊട്ടി; ഒടുവിൽ മടൽ കഷണം തിരുകി ഒഴുക്ക് തടഞ്ഞു
1430610
Friday, June 21, 2024 5:32 AM IST
പെരുവണ്ണാമൂഴി: വർഷങ്ങൾ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതർ അവകാശപ്പെട്ട ജൽ ജീവൻ പദ്ധതി പൈപ്പ് മാസങ്ങൾക്കുള്ളിൽ തന്നെ പൊട്ടി ജലം കുതിച്ചൊഴുകി.
ചക്കിട്ടപാറ പഞ്ചായത്തിലെ വാഞ്ചു കോളനി സമീപ പാതയോരത്താണ് സംഭവം. പുതിയ ലോഹ പൈപ്പാണ് പൊട്ടിയത്. മണിക്കൂറുകളോളം ജലം നഷ്ടപ്പെട്ടപ്പോൾ ചിലർ ചിത്രമെടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
തുടർന്ന് സാമൂഹ്യ ബോധമുള്ള ഒരു പ്രദേശവാസി തെങ്ങിന്റെ മടൽ കഷണം തിരുകി ജലം ഒഴുകുന്നത് ഭാഗികമായി തടയുകയായിരുന്നു.