സൈ​നി​ക​ന്‍റെ മ​ർ​ദന​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്
Sunday, June 23, 2024 5:30 AM IST
കൂ​ട​ര​ഞ്ഞി : വീ​ടു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു. വ​യ​റിം​ഗ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് പു​റ​മേ കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന​ത് ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണം. സൈ​നി​ക​നാ​യ ജാ​സ​ർ ക​പ്പോ​ട​ത്താ​ണ് മ​ർ​ദി​ച്ച​ത്. മ​ർ​ദ്ദ​നമേ​റ്റ​ ജ​ലീ​ൽ പാ​ലാ​യാം​പ​റ​മ്പി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.