സ്കൂട്ടർ ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു
1430460
Thursday, June 20, 2024 10:33 PM IST
താമരശേരി: താമരശേരിയിൽ സ്കൂട്ടർ തെന്നിമറിഞ്ഞ് ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തിൽ ജീവന് (19) ആണ് മരിച്ചത്. കൂടെയാത്ര ചെയ്ത കക്കയം കരിയാത്തുംപാറ അലയംമ്പാറയിൽ ആദര്‍ശ് പരിക്കുകളോടെ രക്ഷപ്പെട്ടു.
താമരശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡരികില്‍ നിന്നുതെന്നി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. കൂരാച്ചുണ്ടിലെ വ്യാപാരി ബിനുവിന്റെ മകനാണ് ജീവൻ.
കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു. മാതാവ്: വിജിത. സഹോദരങ്ങൾ: കിഷൻ, ഷിവാനി.